മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലയിലെ എസ്എഫ്‌ഐ സമാഹരിച്ചത് 27 ലക്ഷത്തിലധികം രൂപ, വിവിധ ഏരിയ കമ്മിറ്റികള്‍ സമാഹരിച്ച തുക ചുവടെ


കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസംകൊണ്ട് 27 ലക്ഷത്തിലധികം രൂപ സംഭരിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി. മെയ് 15 മുതല്‍ 19വരെ സംഘടിപ്പിച്ച വാക്‌സിന്‍ ചലഞ്ച് വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്എഫ്‌ഐ സംഭാവന സമാഹരിച്ചത്.

വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് പണം സംഭരിക്കാന്‍ സംഘടിപ്പിച്ചത്. മുഖചിത്രം വരച്ച് നല്‍കിയും മൂല്യമുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ ലേലംചെയ്തും ഓണ്‍ലൈന്‍ ഗെയിമുകള്‍ സംഘടിപ്പിച്ചും നാടിന്റെ ജീവരക്ഷക്കായുള്ള തുക കണ്ടെത്തി. കുട്ടികള്‍ സമ്പാദ്യ കുടുക്ക നല്‍കി പങ്കാളിയായി.

വിവിധ ഏരിയാ കമ്മറ്റികള്‍ സമാഹരിച്ച തുക

കുന്നുമ്മല്‍ —5,05,050
കോഴിക്കോട് സൗത്ത് – –2,85,149
കൊയിലാണ്ടി – –2,02,143
പേരാമ്പ്ര – –1,85,454
ബാലുശേരി– – 1,83,532
കോഴിക്കോട് നോര്‍ത്ത് – –1,76,676
നാദാപുരം — 1,70,033
കക്കോടി – –1,56,032
തിരുവമ്പാടി – –1,31,154


വടകര– – 1,27,151
താമരശേരി – –1,06,422
കുന്നമംഗലം — 87,234
ഒഞ്ചിയം — 75,219
കോഴിക്കോട് ടൗണ്‍ – 73,699
പയ്യോളി — 63,402
ഫറോക്ക് – –56,634
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് — 55,064
ഗവ. നേഴ്‌സിങ് കോളേജ് — 51,627
ഗവ. ഹോമിയോ കോളേജ് – –13,260
കോഴിക്കോട് ഗവ. പാരാമെഡിക്കല്‍ – 4057

എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. പ്രതിസന്ധി ഘട്ടത്തിലും ദുരിതാശ്വാസ നിധിയിലേക്ക് പണംനല്‍കി വാക്സിന്‍ ചലഞ്ചിനെ പിന്തുണച്ചവരെ ജില്ലാ സെക്രട്ടറി ടി അതുലും പ്രസിഡന്റ് ആര്‍ സിദ്ധാര്‍ഥും അഭിവാദ്യംചെയ്തു.