മുക്ക് പണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പേരാമ്പ്ര സ്വദേശികള്‍ പോലീസ് പിടിയില്‍
ബാലുശ്ശേരി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര സ്വദേശി നൗഷാദ് (33), കരുവണ്ണൂര്‍ സ്വദേശി അഭിനന്ദ്(26)എന്നിവരെയാണ് ബാലുശ്ശേരി എസ്.എച്ച്. ഒ എം.കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കൂട്ടാലിടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണ വളയെന്ന വ്യാജേനെ വള പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പണയം വെക്കാന്‍ വന്നപ്പേള്‍ സംശയം തോന്നിയ സ്ഥാപനമുടമ സ്വര്‍ണം ഉരച്ച് നോക്കിയപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരും റിമാന്‍ഡിലാണ്.
പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലും ഇരുവര്‍ക്കുമെതിരെ സമാനമായ കേസ് നിലവിലുണ്ട്. പേരാമ്പ്രയിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ സ്വര്‍ണ ബ്രേസ്ലറ്റ് എന്ന വ്യാജേന മുക്ക് പണ്ടം പണയം വെക്കാന്‍ ശ്രമിച്ചതിനാണ് ഇരുവരും അറസ്റ്റിലായത്. രണ്ട് പോലീസ് സ്‌റ്റേഷനിലും ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.