മുക്കത്ത് നീര്‍നായയുടെ ആക്രമണം, രണ്ട് കുട്ടികള്‍ക്ക് പരുക്ക്


കോഴിക്കോട്: കോഴിക്കോട് മുക്കത്ത് രണ്ട് കുട്ടികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. കുട്ടികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാരശ്ശേരി സ്വദേശികളായ 9 വയസ്സുകാരി ശ്രീനന്ദയ്ക്കും,13 വയസ്സുകാരനായ ശ്രീകുമാറിനുമാണ് പരുക്കേറ്റത്.