മില്‍മയെ സഹായിക്കാന്‍ അങ്കണവാടി കുട്ടികള്‍ക്ക് ഇന്ന് മുതല്‍ പാല്‍ വിതരണം ആരംഭിക്കുമെന്ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടു കാവ് ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടികളിലെ 600 ഓളം കുട്ടികള്‍ക്ക് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഇന്ന് മുതല്‍ പാല്‍ വിതരണം ആരംഭിക്കുന്നു. ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 100 ലിറ്റര്‍ പാല്‍ ചേലിയ സൊസൈറ്റിയില്‍ നിന്നും ശേഖരിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതാണ്.

വാര്‍ഡുതല ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ ചേലിയ സൊസൈറ്റിയില്‍ നിന്നും പാല്‍ ശേഖരിച്ച് അങ്കണവാടിയില്‍ എത്തിച്ച് അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ മുഖേന പാല്‍ വിതരണം നടത്തുന്നതാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ അങ്കണവാടിയിലെത്തി പാല്‍ ശേഖരിക്കേണ്ടതാണ്. വാര്‍ഡ് മെമ്പര്‍മാര്‍ ഈ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് ചെങ്ങോട്ടു കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.