മിഠായിത്തെരുവില്‍ തീപിടുത്തം- വീഡിയോ കാണാം


കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടുത്തം. പാളയം ഭാഗത്തുള്ള ജെ.ആര്‍ ഫാന്‍സി സ്റ്റോറിനാണ് തീപിടിച്ചിരിക്കുന്നത്. കടയില്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. പാളയം മാര്‍ക്കറ്റ് പ്രദേശം പുക മൂടിയ അവസ്ഥയിലാണ്.

എങ്ങിനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. പൊലീസിന്റേയും, ഫയര്‍ഫോഴ്സിന്റേയും നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.