മികച്ച ബാലനടനുള്ള ഭരത് പി.ജെ.ആന്റണി പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി സ്വദേശി വൈഷ്ണവ് പ്രശാന്ത്


കൊയിലാണ്ടി: മികച്ച ബാലനടനുള്ള ഭരത് പി.ജെ ആന്റണി അവാർഡ് നേടി വൈഷ്ണവ് പ്രശാന്ത്. തൃശൂർ കേരളസാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സംവിധായകൻ പ്രിയനന്ദനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. പത്ത് മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വചിത്ര വിഭാഗത്തിൽ മികച്ച ബാലനടനായാണ് വൈഷ്ണവിനെ തെരഞ്ഞെടുത്തത്. കൊയിലാണ്ടി കൊല്ലം സ്വദേശിയായ വൈഷ്ണവ് കൊല്ലം യു.പി സ്കൂളിലെ അഞ്ചാം ക്‌ളാസ്‌ വിദ്യാർത്ഥിയാണ്.

മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ,ജയരാജ്‌ വാര്യർ, നടൻ ബാബു അന്നൂർ,തൃശൂർ എം എൽ എ ബാലചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മഞ്ചാടി എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയമാണ് വൈഷ്ണവിനെ അവാർഡിന് അർഹനാക്കിയത്. കുട്ടേട്ടൻസ് ഫിലിംസിന്റ ബാനറിൽ ഉജീഷ് പുനത്തിൽ പിഷാരികാവ് നിർമ്മിച്ച മഞ്ചാടി പ്രശാന്ത് ചില്ല ഒരുക്കിയ ഹ്രസ്വചിത്രമാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.