മാവോയിസ്റ്റ് ഭീഷണി: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് തണ്ടര്‍ബോള്‍ട്ട് സുരക്ഷ; പ്രദേശത്ത് കര്‍ശന പരിശോധന; ഇരുമ്പ് ഖനനവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.സുനില്‍
ചക്കിട്ടപ്പാറ: മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടര്‍ബോള്‍ട്ടും. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രദേശത്തെ സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് തണ്ടര്‍ബോള്‍ട്ട് മുഴുവന്‍ സമയ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് പെരുവണ്ണാമൂഴി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മറ്റ് സുരക്ഷാ മുന്നൊരുക്കങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കെ. സുനിലിനെ പയ്യാനിക്കോട്ട മലയ്ക്ക് താഴെയുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ഒമ്പതുദിവസമായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടുതവണയാണ് സായുധരായ മാവോയിസ്റ്റ് സംഘം ജനവാസമേഖലയിലെത്തിയത്.
മാവോയിസ്റ്റുകള്‍ പ്രവേശിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത് സി.പി.ഐ.എമ്മാണെന്നും സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടയാള്‍ എന്ന നിലയ്ക്കായിരിക്കും മാവോയിസ്റ്റുകള്‍ തന്നെ ലക്ഷ്യമിടുന്നതെന്ന് കെ.സുനില്‍ പറഞ്ഞു.
ഇരുമ്പ് ഖനനവുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കെ. സുനില്‍ പറഞ്ഞു. ‘വസ്തുതയുമായി ബന്ധമില്ലാത്ത ജനങ്ങളെ നേരിട്ട് ബാധിക്കാത്ത ചക്കിട്ടപ്പാറയിലെ ഇരുമ്പു ഖനനത്തെക്കുറിച്ചാണ് മാവോയിസ്റ്റുകള്‍ സംസാരിക്കുന്നത്. പഞ്ചായത്തിലെ ഇരുമ്പ് ഖനനത്തെക്കുറിച്ച് എതെങ്കിലും സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ? 2014ല്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിക്കുമ്പോഴാണ് ഇവിടെ ഇരുമ്പ് ഖനനത്തിന് സര്‍വ്വേ നടത്താന്‍ കര്‍ണാടകയിലെ കമ്പനിക്ക് അനുവാദം കൊടുത്തത്. ആ കമ്പനിയുടെ സര്‍വ്വേ പ്രവര്‍ത്തനം ബഹുജനങ്ങള്‍ തടഞ്ഞതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പേരാമ്പ്ര എസ്റ്റേറ്റിലെ സംയുക്ത ട്രേഡ് യൂണിയനും ചേര്‍ന്നുകൊണ്ട് പശ്ചിമഘട്ട മലനിരയില്‍ ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മലതകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഇത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മനസിലാക്കിയാണ് പ്രദേശത്തെ ജനങ്ങള്‍ അന്ന് സര്‍വ്വേ നടപടികള്‍ തടഞ്ഞത്. അതിന് ഒരു മാവോയിസ്റ്റുകളുടെയും സഹായം വേണ്ടിവന്നിട്ടില്ല.’ കെ.സുനില്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഏഴിനാണ് മുതുകാട്ടെ പേരാമ്പ്ര എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി വാര്‍ത്തകള്‍ വന്നത്. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന ആയുധധാരികളായ അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത