മാലത്ത് നാരായണൻ സ്മാരക സാഹിത്യ പുരസ്കാരം കെ.രതീഷിന്


കൊയിലാണ്ടി: രണ്ടാമത് മാലത്ത് നാരായണൻ സ്മാരക സാഹിത്യ പുരസ്കാരം കൊച്ചിൻ യൂണിവേഴ്സിറ്റി അസി.ലൈബ്രേറിയൻ ആയ കെ.രതീഷിന് ലഭിച്ചു. രതീഷിന്റെ ‘സത്യസന്ധമായ മോഷണങ്ങൾ’ എന്ന കവിതാ സമാഹാരത്തിനാണു പുരസ്കാരം ലഭിച്ചത്. കവി പി.പി.ശ്രീധരനുണ്ണി, കെ.വി.സജയ് എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.

മാർച്ച് 7 ന് വൈകീട്ട് 5 മണിക്ക് കീഴരിയൂർ കണ്ണോത്ത് യു.പി.സ്കൂൾ അങ്കണത്തിൽ ഒരുക്കുന്ന ‘ഊരുത്സവ’ വേദിയിൽ വെച്ച് പുരസ്കാര സമർപ്പണം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പ്രസിദ്ധ പ്രഭാഷകൻ എം.ജെ.ശ്രീചിത്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉണ്ടാവുമെന്നും സംഘാടക സമിതി ഭാരവാഹികളായ എം.ജി.ബൽരാജ്, കെ.പ്രകാശൻ, സജീവ് കീഴരിയൂർ എന്നിവർ അറിയിച്ചു.