മാറാട് കൂട്ടക്കൊല: രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. വിചാരണ സമയത്ത് ഒളിവിലായിരുന്ന കടലുണ്ടി കുട്ടിച്ചന്റെ പുരയ്ക്കല്‍ കോയമോന്‍ (മുഹമ്മദ് കോയ), മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് മാറാട് സ്‌പെഷ്യല്‍ ജില്ലാ അഡീഷണല്‍ കോടതി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും.
2011 ജനുവരിയില്‍ സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് കോയമോന്‍ പിടിയിലാവുന്നത്. വിചാരണ സമയത്ത് ഹൈദരാബാദിലേക്കു കടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി, ഒളിവില്‍ പോയി. 2010 ഒക്ടോബര്‍ 15നാണ് നിസാമുദ്ദീന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്.
പിന്നീട് ഇരുവരും ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങി. നാടന്‍ ബോംബ് ഉണ്ടാക്കി എന്നതാണ് കോയമനെതിരായി കുറ്റം. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെന്നാണ് നിസാമുദ്ദീനെതിരായ കുറ്റം.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.