മാരകലഹരി വസ്തുക്കളുമായി ഓച്ചിറയില്‍ കോഴിക്കോട് സ്വദേശി പിടിയില്‍
കൊല്ലം: പുതുവത്സരാഘോഷം ലക്ഷ്യമിട്ടെത്തിച്ച മാരകലഹരി വസ്തുക്കളുമായി കോഴിക്കോട് സ്വദേശി ഓച്ചിറയില്‍ പിടിയില്‍. കരുവന്‍തിരുത്തി കടന്നില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജഹാന്‍ (28) ആണ് കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
ഇയാളില്‍ നിന്ന് 38 ഗ്രാം എംഡിഎംഎ, 23.64 ഗ്രാം ചരസ്, 20.60 ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. ഓച്ചറയിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഹാഷിഷ് ഓയിലും ചരസും ആന്ധ്രയില്‍ നിന്നും എംഡിഎംഎ ബംഗളുരുവില്‍ നിന്നുമാണ് എത്തിക്കുന്നത്. അന്തര്‍സംസ്ഥാന ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി. ഇയാള്‍ മുമ്പ് ചരസുമായി പരപ്പനങ്ങാടിയില്‍ പിടിയിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും ലഹരിവില്‍പന നടത്തിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി, പ്രിവന്റീവ് ഓഫീസര്‍ മനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിഥിന്‍, വിഷ്ണു, ജൂലിയന്‍ ക്രൂസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.