മാതൃദിനത്തിൽ വയോധികയെ ചേർത്ത് പിടിച്ച് മാതൃകയായി കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: ലോക്ഡൗണിൽ കൊയിലാണ്ടി നഗരത്തിൽ എത്തിയ വയോധികയ്ക്ക് ഭക്ഷണം എത്തിച്ച് നൽകി പോലീസ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കർശനമായ പരിശോധന തുടരുന്ന വേളയിലാണ് വയോധിക പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കൊപ്പം ഞായറാഴ്ചകൂടി ആയതോടെ നഗരത്തിലെ കടകളെല്ലാം തന്നെ അടഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അത്യാവശ്യത്തിനായ് ടൗണിലെത്തിയ ഒരു വയോധികയ്ക്ക് വിശപ്പടക്കാനായ് പഴം എത്തിച്ചു നൽകിക്കൊണ്ടാണ് സഹജീവി സ്നേഹത്തിന്റെ കരുതലും സ്നേഹവും പ്രകടമാക്കാനും ചേർത്തു പിടിക്കാനും മടി കാണിക്കാതെ കൊയിലാണ്ടിയിലെ പോലിസ് മാതൃകയായത്.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോസ്ഥരായ അജയ് കുമാറും, റിയാസും ഹോംഗാർഡായ രാമചന്ദ്രനുമായിരുന്നു പോലീസുകാർ. മാതൃദിനത്തിൽ അവിചാരിതമായി ഇത്തരത്തിലൊരു നൻമ ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണിവർ.