മാതൃകയായി അധ്യാപകര്‍; കുന്ദമംഗലം ആനപ്പാറ ആശുപത്രിയിലേക്ക് പള്‍സ് ഓക്‌സിമീറ്റര്‍ സംഭാവന ചെയ്ത് കെഎസ്ടിഎ


കോഴിക്കോട്: കുന്ദമംഗലം ആനപ്പാറ ഹോസ്പിറ്റലിലേക്ക് പള്‍സ് ഓക്‌സിമീറ്റര്‍ സംഭാവന ചെയ്ത് കെ.എസ്.ടി.എ. ആനപ്പാറ ഹോസ്പിറ്റലില്‍ വെച്ച് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം വി.പി രാജീവ് കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ഹസീനക്ക് ഓക്‌സിമീറ്ററുകള്‍ കൈമാറി.

കെ.എസ്ടിഎ ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണന്‍, സബ് ജില്ലാ സെക്രട്ടറി കെ.വി ജ്യോതിഷ്, പ്രസിഡണ്ട് ടി.എസ് സുദേവന്‍, ടി മധുസൂദനന്‍, ഇ.പ്രമോദ് എന്നിവര്‍ പങ്കെടുത്തു. കുന്ദമംഗലം ഉപജില്ലയില്‍ നിന്ന് അന്‍പതില്‍ പരം ഓക്‌സിമീറ്ററുകള്‍ അധ്യാപകരില്‍ നിന്നും ശേഖരിച്ചു കൊണ്ടാണ് മാതൃകാപരമായ പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കിയത്.