മാണിക്കാം കണ്ടി – കുന്നിയുള്ളതിൽ താഴ റോഡ് നാടിന് സമർപ്പിച്ചു
പേരാമ്പ്ര: മാണിക്കാം കണ്ടി – കുന്നിയുള്ളതിൽ താഴ റോഡ് നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ ഫണ്ടിൽ നിർമിച്ച റോഡിന്റെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.
കെ.കെ വിനോദൻ, ടി.പി റീന, എൻ.പി സത്യവതി, വി.കെ സുമതി, കെ.വി കുഞ്ഞിക്കണ്ണൻ, കെ.കെ ഭാസ്കരൻ, കെ അശോകൻ, രഷിത രാജേഷ്,സി.കെ നാരായണൻ, എൻ.ഇ ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. എം. അരവിന്ദാക്ഷൻ സ്വാഗതവും ഒ.വി രജീഷ് നന്ദിയും അറിയിച്ചു.