മഹാമാരികാലത്ത് കരുതലുമായി അധ്യാപകര്‍; ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്ത് കെഎസ്ടിഎ


കുന്ദമംഗലം: കെഎസ്ടിഎ കുന്ദമംഗലം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം, കുരുവട്ടൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി 50 പള്‍സ്ഓക്‌സീ മീറ്ററുകള്‍ നല്‍കി. കുന്ദമംഗലം നിയുക്ത MLA അഡ്വ: PTA റഹിമിന് KSTA സംസ്ഥാന എക്‌സി.അംഗം വി.പി.രാജീവന്‍ ഓക്‌സിമീറ്റര്‍ കൈമാറി. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, വൈസ് പ്രസിഡണ്ട് കെ.സുഷമ, KSTA കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എന്‍.സന്തോഷ് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗം കെ.സജീഷ് നാരായണ്‍, സബ്ജില്ലാ സെക്രട്ടറി കെ.വി.ജ്യോതിഷ്, സബ്ജില്ല ട്രഷറര്‍ ഇ.പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.

ചാത്തമംഗലം പഞ്ചായത്തിലെ കോവിഡ് ബാധിതരും ക്വാറന്റയിനില്‍ ഉള്ളവരുമായവര്‍ക്ക് പഞ്ചായത്തിലെ ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം നല്‍കുന്നതിനും കെഎസ്ടിഎ തീരുമാനിച്ചു. .ഇതിലേക്കുള്ളആദ്യ വിഹിതം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂറിന് KSTA സംസ്ഥാന കമ്മറ്റി അംഗം കെ.സജീഷ് നാരായണ്‍ കൈമാറി.

ഒരു പഞ്ചായത്തില്‍ അഞ്ച് ആംബുലന്‍സ് ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ചാത്തമംഗല മേഖലയില്‍ ആമ്പുലന്‍സിന് സമാനമായി ഉപയോഗപ്പെടുത്താന്‍ ഒരു കാറും സര്‍വീസ് നടത്തും. കാറിന്റെ താക്കോല്‍ KSTA ജില്ലാ പ്രസിഡണ്ട് എന്‍.സന്തോഷ് കുമാര്‍ നിയുക്ത എംഎല്‍എ അഡ്വ.പിടിഎ റഹീമിന് കൈമാറി.