മഹാത്മഗാന്ധി, കാലിക്കറ്റ് സർവകലാശാലകളിൽ പരീക്ഷകൾ മാറ്റി


തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

കാലിക്കറ്റിൽ പരീക്ഷകൾ അനിശ്ചിതമായി നീട്ടി

കോവിഡ് വ്യാപിക്കുന്നതിനാൽ കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശത്തെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും