മഴവില്ലഴകുള്ള പെരുമ്പാമ്പ്; വൈറലായി കലിഫോര്‍ണിയയിലെ ‘റെപ്‌റ്റൈല്‍ സൂയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, മഴവില്‍ നിറമുള്ള പെരുമ്പാമ്പിനെ കണ്ടാലോ?


പാമ്പ് എന്ന്കേട്ടാലേ പാതി ജീവൻ പോകുന്നവരാണ് നമ്മളിൽ പലരും. അപ്രതീക്ഷിതമായി ഒരു പാമ്പിനെ മുന്നിൽ കണ്ടാൽ പേടിച്ച് നിലവിളിക്കുകയും ചെയ്യും. എന്നാൽ ചിലർക്ക് പാമ്പുകളെ പേടിയില്ലെന്ന് മാത്രമല്ല, അവർക്ക് പാമ്പിനെ പിടിക്കുന്നതും കാണുന്നതുമെല്ലാം കൗതുകമുള്ള കാര്യങ്ങളാണ്.

അത്തരത്തിൽ പാമ്പുകളെ ഇഷ്ടപ്പെടുന്നയാളാണ് കലിഫോർണിയയിലെ ‘റെപ്റ്റൈൽ സൂ’ എന്ന മൃഗശാലയുടെ സ്ഥാപകനായ ജെയ് ബ്രൂവർ. പാമ്പുകളോടൊപ്പമുള്ള നിരവധി വിഡികൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിട്ടുമുണ്ട്. പാമ്പുകളുമായുള്ള നിരവധി അഭ്യാസങ്ങൾ ജെയ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇതിനോടകം പങ്കു വച്ചിട്ടുമുണ്ട്. അത്തരം വിഡിയോകൾ സൈബർ ലോകത്ത് വൈറലാകാറുമുണ്ട്.

എന്നാൽ ഇപ്പോൾ ഇവിടെ സൈബർ ലോകത്തിന്റെ ശ്രദ്ധ ആകര്ഷിച്ചിരിക്കുന്നതെ മഴവിൽ അഴകിലുള്ള ഒരു പെരുമ്പാമ്പ് ആണ്. മഴവില്ലിൻറെ നിറത്തിലുള്ള ഒരു കൂറ്റൻ പെരുമ്പാമ്പിനെ കൈയിലെടുത്ത് കളിപ്പിക്കുന്ന വീഡിയോ ആണ് ജെയ് അടുത്തിടെ പങ്ക് വച്ചത്. ഈ വീഡിയോ ഇതുവരെ 20 ദശലക്ഷം പേരാണ് കണ്ടത്. പലരും ആദ്യമായാണ് മഴവില്ലിൻ നിറമുള്ള പാമ്പിനെ കാണുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്.

 

View this post on Instagram

 

A post shared by Jay Brewer (@jayprehistoricpets)