മഴക്കെടുതി; സംസ്ഥാനത്ത്​ കോളേജുകള്‍ തുറക്കുന്നത്​ വീണ്ടും നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നത്​ വീണ്ടും മാറ്റി. മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. ഈ മാസം 25 മുതല്‍ കോളേജുകള്‍ പൂര്‍ണതോതില്‍ തുറക്കാനാണ്​ തീരുമാനം.

നേരത്തേ ബുധനാഴ്ച കോളേജുകള്‍ തുറക്കാനായിരുന്നു തീരുമാനം. വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തില്‍ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.