മലബാറിലെ വിനോദസഞ്ചാര മേഖലകളുടെ പൂട്ട് തുറക്കുന്നു; കക്കയം ഹൈഡല്‍ പാര്‍ക്കും, ബോട്ടിംഗ് സെന്റും നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും


കക്കയം: മലബാറിന്റെ ഊട്ടി എന്ന പേരില്‍ അറിയപെടുന്ന കേരളത്തിന്റെ പ്രകൃതി രമണിയ കേന്ദ്രമാണ് കക്കയം. ഹൈഡല്‍ പാര്‍ക്കും, ബോട്ടിoഗും എപ്രില്‍ പകുതിയോടെ അടച്ചിട്ടതായിരുന്നു. മൂന്നു മാസം കൊണ്ട് ഏകദേശം 40 ലക്ഷത്തിലധികം രൂപയുടെ വരുമാന നഷ്ടമാണ് സെന്ററിന് സംഭവിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ടൂറിസം സെന്ററുകള്‍ തുറന്നെങ്കിലും ടൂറിസം സ്ഥിതി ചെയ്യുന്ന കക്കയം ടൗണ്‍, കണ്ടെയന്റ്‌മെന്റ് സോണ്‍ ആയതിനാല്‍ നാളെ മുതല്‍ മാത്രമേ സഞ്ചാരികളെ, പ്രേവേശിപ്പിക്കുവെന്ന് ഹൈഡല്‍ ടൂറിസം മാനേജര്‍ ശിവദാസന്‍ അറിയിച്ചു. പാര്‍ക്കും അനുബന്ധ ഏരിയകളും കഴിഞ്ഞ ദിവസം ഹൈഡല്‍ ടൂറിസം ജീവനക്കാര്‍ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.