മലബാര്‍ സമര ചരിത്രത്തിന്റെ ഓര്‍മ്മ പുതുക്കി പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ സെമിനാര്‍ സംഘടിപ്പിച്ചു
പേരാമ്പ്ര: സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ മലബാര്‍ പ്രക്ഷോഭ ചരിത്രത്തെ നിരാകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മലബാര്‍ സമര ചരിത്രം ഓര്‍മ്മപ്പെടുത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടി കെപി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അതിന്റെ ചരിത്രപരമായ പ്രാധാന്യം തുറന്നു കാണിക്കാനാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി കേരളത്തിലാകെ നൂറ് സെമിനാറുകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പേരാമ്പ്രയിലും സെമിനാര്‍ സംഘടിപ്പിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് പി.എസ് പ്രവീണ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. വസീഫ്, മുഹമ്മദ് പേരാമ്പ്ര, സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആര്‍.സിദ്ധാര്‍ഥ്, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് സ്വാഗതം പറഞ്ഞു.