മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ദൗര്‍ലഭ്യതയില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് എം.എസ്.എഫിന്റെ നില്‍പ്പു സമരം


പേരാമ്പ്ര: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ദൗര്‍ലഭ്യതയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നില്‍പ്പു സമരം സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ‘മലബാര്‍ സമര’ത്തിന്റെ ഭാഗമായാണ് ചങ്ങരോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തിയത്. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കന്നാട്ടി സമരം ഉദ്ഘാടനം ചെയ്തു.

ഈ വര്‍ഷം 56659 പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണുള്ളത്. ഏറ്റവും കൂടുതല്‍ സീറ്റ് ക്ഷാമം നേരിടുന്നത് മലബാറിലാണ്. മലബാറിലെ 26 ശതമാനം കുട്ടികള്‍ക്കും തുടര്‍ന്നു പഠിക്കാന്‍ സീറ്റുകളില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലബാറിലെ വിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷ ഭരണകൂടത്തിന്റെ വിവേചനപരമായ നടപടികള്‍ക്കെതിരിലാണ് എം.എസ്.എഫ് സമരം സംഘടിപ്പിച്ചിട്ടുള്ളത്.

ജാസിം മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഈസ് പി.കെ, സാദിഖ് അലി, ഫവാസ് നങ്ങോളി, ആഷിഫ് ജി.കെ, ബാസില്‍ വി.പി, അന്‍ഷിഫ് കെ സംബന്ധിച്ചു. മുഹമ്മദ് സ്വാലിഹ് ഇ സ്വാഗതവും മുഹമ്മദ് മിഖ്ദാദ് എ.ടി നന്ദിയും പറഞ്ഞു. ശാഖാതലങ്ങളില്‍ നാളെ നില്‍പ്പു സമരം സംഘടിപ്പിക്കപ്പെടും.