മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അരിക്കുളത്ത് ഡി.വൈ.എഫ്.ഐ സെമിനാര്‍ നടത്തി


പേരാമ്പ്ര: മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അരിക്കുളത്ത് ഡി.വൈ.എഫ്.ഐ സെമിനാര്‍ നടത്തി. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ അരിക്കുളം യു.പി സ്‌കൂളിലാണ് നടന്നത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ സംസ്ഥാനത്ത് നൂറ് സെമിനാറുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തിയത്.

സെമിനാര്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം ചെയ്തു. ചരിത്ര ഗവേഷകന്‍ ഡോ. പി.ജെ വിന്‍സന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, അഡ്വ. എല്‍.ജി ലിജീഷ്, എ.എം സുഗതന്‍ എന്നിവര്‍ സംസാരിച്ചു. സി.എം രതീഷ് അധ്യക്ഷനായി. ബി.പി ബബീഷ് സ്വാഗതവും അനൂപ് സി.എം നന്ദിയും പറഞ്ഞു.