‘മലബാര്‍ കലാപം 100-ാം വാര്‍ഷികം’ മേപ്പയ്യൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, ഗ്രന്ഥശാല നേതൃസമിതി മേപ്പയ്യൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘മലബാര്‍ കലാപം 100-ാം വാര്‍ഷികം’ സെമിനാര്‍ സംഘടിപ്പിച്ചു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അതിന്റെ ചരിത്രപരമായ പ്രാധാന്യം തുറന്നു കാണിക്കാനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച പരിപാടി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഇ.കെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.രതീഷ്, എം.പി അനസ്, പി.പ്രകാശന്‍, എ.എ സുപ്രഭ, സുരേഷ് പി.കെ, രാധാകൃഷ്ണന്‍ കെ.പി, പി.കെ ഷിംജിത്, കെ.ശ്രീധരന്‍, എന്നിവര്‍ സംസാരിച്ചു, എ.എം കുഞ്ഞിരാമന്‍ സ്വാഗതവും വി.സത്യന്‍ നന്ദിയും പറഞ്ഞു.