മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചു; ഏഴ് പേര്‍ക്കെതിരെ കേസ്


മലപ്പുറം: തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. സല്‍മാനുല്‍ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കള്‍ ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മര്‍ദ്ദനം.

യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. മാതാവ് സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് പ്രതികള്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഏഴ് പേര്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു. പിടിയാലയവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

സഹോദരിയെ ശല്യം ചെയ്തതിനാണ് മര്‍ദിച്ചതെന്നാണ് ആക്രമണം നടത്തിയവരുടെ വാദം. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷമായിരുന്നു യുവാവിന് നേരെ സംഘം ചേര്‍ന്നുള്ള മര്‍ദനം.