മലപ്പുറത്ത് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പതിനേഴുകാരന്‍ പിടിയില്‍


മലപ്പുറം: മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്ക്കെതിരെ ലൈംഗിക അതിക്രമം. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ പതിനേഴുകാരനായ യുവാവ് പോലീസ് പിടിയില്‍.

സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയും കൂടാതെ മൊബൈല്‍ മോഷ്ടിക്കാനും പ്രതി ശ്രമിച്ചതായാണ് പരാതി. ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുകയാണ്.