മലപ്പുറത്ത് മൊബൈൽ കട കുത്തിത്തുറന്ന് വൻ മോഷണം; നഷ്ടപ്പെട്ടത് മൂന്നുലക്ഷത്തോളം രൂപയുടെ ഫോണുകൾ; മോഷണ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ (വീഡിയോ കാണാം)


മലപ്പുറം: വളയംകുളത്ത് മൊബൈൽ കട കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകൾ കവര്‍ന്നു. കവര്‍ച്ചയുടെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞു. കോക്കൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എറവക്കാട് സ്വദേശി ഷെമീലിന്‍റ ഉടമസ്ഥതയിലുള്ള ആയിഷ മൊബൈല്‍സിലാണ് കവര്‍ച്ച നടന്നത്.

പത്തോളം പുതിയ മൊബൈലുകളും റിപ്പയറിങിന് വന്ന മൊബൈലുകളും സെക്കന്റ് ഹാന്റ് മൊബൈലുകളുമാണ് നഷ്ടപ്പെട്ടത്. പുലര്‍ച്ചെ രണ്ടരയോടെ ബൈക്കിലെത്തിയ യുവാക്കള്‍ ഷട്ടര്‍ പൊളിച്ച് അകത്ത് കടന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്ന മുഴുവന്‍ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആന്‍റോ ഫ്രാന്‍സിസ്, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ദൃശ്യങ്ങളിലുള്ള യുവാക്കൾ തൃശൂര്‍ കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍ കല്ലുംപുറത്ത് മോഷണം നടത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കല്ലുംപുറത്ത് ബേക്കറി, പച്ചക്കറിക്കട, ഇലക്ട്രിക് ഷോപ്പ് എന്നിവയിലാണ് മോഷണം നടന്നത്. കുന്നംകുളം പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വീഡിയോ കാണാം: