മലപ്പുറത്ത് ഒരു സ്കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്
മലപ്പുറം : പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം സ്കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് ബാക്കിയുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധോയരാക്കി. അപ്പോഴാണ് 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും രോഗം ബാധിച്ചു എന്ന് വ്യക്തമായത്. രോഗം സ്ഥിരീകരിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പത്താംക്ലാസ്സുകാരാണ്. ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
ഇതേ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് നീക്കം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശ്ശൂര്‍ മേഖലയില്‍ നിന്നുള്ളവരും ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. എല്ലാവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക