മലപ്പുറത്ത് എം സാന്റ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി (വീഡിയോ)


മലപ്പുറം: എം സാന്റ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 29 വയസുള്ള ഒഡീഷ സ്വദേശി ആനന്ദ സദറിനേയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂന്നുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. രാവിലെ എം. സാന്റ് നിറക്കാന്‍ വാഹനം എത്തിയപ്പോള്‍ കാല് പുറത്തുകണ്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ ക്രഷര്‍ യൂണിറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു.

വീഡിയോ കാണാം:

(വീഡിയോ കടപ്പാട് മാതൃഭൂമി ന്യൂസ്)