മരുന്ന് കുത്തകകള്‍ക്ക് കൊള്ളലാഭത്തിന് ജനങ്ങളെ കുരുതി കൊടുക്കരുത്; കേന്ദ്രനയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം


കാപ്പാട്: സി.പി.ഐ.എം കാപ്പാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോവാക്സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മരുന്ന് കുത്തകകള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ ജനങ്ങളെ കുരുതി കൊടുക്കരുത്.

സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എം നൗഫല്‍, അശോകന്‍ കോട്ട്, പി രാമകൃഷ്ണന്‍, ശിവാനന്ദന്‍ ക്ലമന്‍സി എന്നിവര്‍ പ്രതിഷേധ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.