മരണ വീട്ടിലേക്കുള്ള കട്ടില്‍ കൈമാറി കടിയങ്ങാട്ടെ പ്രവാസി കുടുംബം വാട്ട്‌സ്ആപ്പ് കൂട്ടായ്മ


കടിയങ്ങാട് : മരണ വീടുകളില്‍ മൃതദേഹം കുളിപ്പിക്കാനും പൊതുദര്‍ശനത്തിന് വെക്കാനുമായി പ്രവാസി കുടുംബം വാട്ട്‌സ്ആപ്പ്
കൂട്ടായ്മ ആശ്രയം സ്വയം സഹായക സംഘത്തിന് സ്റ്റീല്‍ കട്ടില്‍ നിര്‍മിച്ചു നല്‍കി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.മുബുഷിറ കൈമാറല്‍ ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പതിനെട്ടു വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആശ്രയത്തിന്റെ നേതൃത്വത്തില്‍ മരണ വീടുകളില്‍ പന്തല്‍, കസേര, മേശ, തുടങ്ങിയ എത്തിച്ചു നല്‍കി വരുന്നുണ്ട്. സംഘം നടത്തികൊണ്ടിരിക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് മെമ്പര്‍ അനുസ്മരിച്ചു. രോഗികള്‍ക്ക് ചികിത്സ സഹായവും പ്രളയം, പേമാരി പ്രകൃതി ക്ഷോഭങ്ങള്‍ മറ്റും അതിജീവിക്കാന്‍ സമൂഹത്തെ പരിശീലനം നല്‍കി കൂടെ നില്‍ക്കാനും സംഘം ജാഗ്രത കാണിച്ചിട്ടുണ്ട്.

ജയശീലന്‍ മാസ്റ്റര്‍, അശ്വന്ത് കിഴക്കയില്‍, ദില്‍ജിത് നാഗത്ത്, പാറേമ്മല്‍ ശ്രീജിത്ത്, രാജീവന്‍പാറേമ്മല്‍ എന്നിവര്‍ സംസാരിച്ചു.