മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ യുവാക്കളെ അണിനിരത്തണം; പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത് ബാബു


പയ്യോളി : സാമൂഹ്യ ജീവിതം തകർക്കുന്ന വിധത്തിൽ മയക്കു മരുന്ന് ലോബി സജീവമാണെന്നും വളർന്ന് വരുന്ന തലമുറയെ ഈ വിപത്തിൽ നിന്നും രക്ഷപ്പെടുത്താൻ നാട്ടിലെ യുവാക്കളെ അണിനിരത്തണമെന്നും പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബു. എല്ലാ തിന്മകൾക്ക് പിന്നിലും മയക്കുമരുന്നിന്റെ സ്വാധീനം ഉണ്ടെന്നും നിയമങ്ങൾ കൊണ്ട് മാത്രം ഇതിനെ തടയാൻ കഴിയില്ലെന്നും മയക്കുമരുന്നിന്നെതിരെ യുവാക്കളുടെ ഐക്യ നിരയാണ് രൂപപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ എൽ.എൻ.എസ് സംഘടിപ്പിച്ച കൊയിലാണ്ടി മണ്ഡലം കാംപയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

നാടിനെ ലഹരിമുക്തമാക്കാൻ സമൂഹം സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജനറല്‍ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഹുസ്സയിൽ കമ്മന അധ്യക്ഷനായി. ജില്ല വർക്കിങ് പ്രസിഡന്റ് പി.എം. കാഞ്ഞിയൂർ, സെക്രട്ടറി ഒ.കെ കുഞ്ഞി കോമു , സീനിയർ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി, വനിതാ വിങ് വർക്കിങ് പി.സഫിയ, സെക്രട്ടറി കെ. മറിയു ടീച്ചർ, എം.കെ യൂസുഫ് ഹാജി വടകര, സൂപ്പി തിരുവളളൂർ, സി.പി ഹമീദ് പേരാബ്ര, ഖദീജ ടീച്ചർ ബാലുശ്ശേരി, ജമീല നാദാപുരം, ബി.വി സെറീന എന്നിവർ സംസാരിച്ചു. നിലയിടത്ത് ഹനീഫ സ്വാഗതവും റഷീദ് മണ്ടോളി നന്ദിയും പറഞ്ഞു.

കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ അബ്ദുള്ള കൊല്ലം ,ഗഫൂർ മാസ്റ്റർ,വി.ഹാഷിം തങ്ങൾ, മജീദ് മന്നത്ത് മണ്ഡലം കോർഡിനേറ്റർ മണ്ടോളി റഷീദ്, പ്രസിഡൻ്റ് ലത്തീഫ് കവലാട് ,ടി.ഖാലിദ് ,വൈസ് പ്രസിണ്ടൻ്റ് അനസ് മുബാറഖ് പൂക്കാട്, ജനറൽ സെക്രട്ടറി സി.കെ.സുബൈർ നന്തി,കെ.കെ ഖാലിദ്, സെക്രട്ടറിമാർ നസറുദ്ധീൻ പയ്യോളി, ടി.പി ബഷീർ കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.