മമ്പള്ളിത്തോട് ശുചീകരിച്ചു


ഓര്‍ക്കാട്ടേരി : കോഴിക്കോട് ജില്ലയിലെ തോട്ടുങ്ങല്‍ മമ്പള്ളിത്തോട് ശുചീകരിച്ചു. ഹരിതകേരളം മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായാണ് തോട് ശുചീകരിച്ചത്. ഏറാമല ഗ്രാമപ്പഞ്ചായത്തിലെ 4, 5, 6, 16 വാര്‍ഡിലൂടെ ഒഴുകുന്ന തോട്ടുങ്ങല്‍ മമ്പള്ളിത്തോടാണ് ശുചീകരിച്ചത്.

ഒന്നരക്കിലോമീറ്ററോളംവരുന്ന ഭാഗമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെയും സന്നദ്ധസംഘടനകളുടെയും ഹരിതകര്‍മസേനയുടെയും സഹകരണത്തോടെ ശുചീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, വൈസ് പ്രസിഡന്റ് കെ. ദീപുരാജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ.ജസീല, രമ്യ കണ്ടിയില്‍, ജി.രതീഷ്, ടി.എന്‍.റഫീഖ്, കെ.പി.സിന്ധു, പി.ഷംന, പ്രദേശവാസികള്‍ എന്നിവര്‍ നേതൃത്വംനല്‍കി.