മന്ത്രി ജെ. ചിഞ്ചു റാണിയുടെ കാര്‍ അപകടത്തില്‍ പെട്ടു; ഗണ്‍മാന് പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)



തിരുവല്ല: ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ തിരുവല്ല ചിലങ്ക ജങ്ഷന് സമീപമായിരുന്നു അപകടം.

അപകടത്തില്‍ മന്ത്രിയുടെ ഗണ്‍മാന് നേരിയ പരിക്കേറ്റു. മന്ത്രി ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ സുരക്ഷിതരാണ്. തിരുവനന്തപുരത്തു നിന്ന് ഇടുക്കിയിലേക്കുള്ള യാത്രക്കിടെയാണ് മന്ത്രി ചിഞ്ചു റാണിയുടെ ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടത്.

സിഗ്നലിന് സമീപം ബസിനെ തട്ടാതിരിക്കാന്‍ വാഹനം വെട്ടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മതിലില്‍ ഇടിച്ച വാഹനത്തിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. പിന്നീട് മറ്റൊരു വാഹനത്തില്‍ മന്ത്രി യാത്ര തുടരുകയായിരുന്നു.

അതേസമയം അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അപകടത്തിന് ഇടയാക്കിയ ബസ്സില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അപകടത്തിന്റെ വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.