മന്ത്രി ജെ. ചിഞ്ചുറാണിക്ക് പാലേരിയിൽ സ്വീകരണം നൽകി


പേരാമ്പ്ര: മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് പാലേരി ബാങ്ക് ഒഡിറ്റോറിയത്തിൽ പൗരസ്വീകരണം നൽകി. ചടങ്ങിൽ ദേശീയ മാസ്റ്റേഷ്സ് മീറ്റിൽ സ്വർണ്ണ വെള്ളി മെഡലുകൾ നേടിയ എം. സുജാത ടീച്ചർക്ക് മന്ത്രി ഉപഹാരം നൽകി.

ഒ.ടി. രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ. ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. കുഞ്ഞനന്തൻ, എം. വിശ്വൻ മാസ്റ്റർ, പി.ടി. സുരേന്ദ്രൻ, കിഴക്കയിൽ ബാലൻ, ടി.ടി. കുഞ്ഞമ്മദ്, ശ്രീധര വാര്യർ, പൊയിലങ്കി റസൽ എന്നിവർ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.