മന്ത്രി എ.കെ ശശീന്ദ്രന്‍ സഞ്ചരിച്ച വാഹനം കൊയിലാണ്ടി കൊല്ലത്ത് അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികന് പരിക്ക്


കൊയിലാണ്ടി: മന്ത്രി എ.കെ ശശീന്ദ്രന്‍ സഞ്ചരിച്ച വാഹനം കൊയിലാണ്ടി കൊല്ലത്ത് അപകടത്തില്‍പ്പെട്ടു. കൊല്ലം വില്ലേജ് ഓഫീസിനടുത്താണ് എട്ടേകാലോടെയായിരുന്നു സംഭവം.

കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന് പരിക്കുണ്ട്. മന്ത്രി ഇടപെട്ട് ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

തലയ്ക്ക് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റയാള്‍ വിയ്യൂര്‍ സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്.