മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂരില്‍ മഹിള കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം
കീഴരിയൂര്‍: സ്ത്രീ പീഢന പരാതി യില്‍ ഇരയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കീഴരിയൂര്‍ മഹിള കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരം കെ പിസിസി നിര്‍വാഹക സമിതി അംഗം പി.രത്‌ന വല്ലി ഉദ്ഘാടനം ചെയ്തു.
മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജശ്രി കോഴിപ്പുറത്ത് അധ്യക്ഷത വഹിച്ചു.മഹിള കോണ്‍ഗ്രസ് സെക്രട്ടറി സ്വപ്ന നന്ദകുമാര്‍, മണ്ഡലം കോണ്‍ഗ്രസ്പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ബ്ലോക്ക് സെക്രട്ടറി ചുക്കോത്ത് ബാലന്‍ നായര്‍, പഞ്ചായത്തംഗങ്ങളായ സവിത നിരത്തിന്റെ മീത്തല്‍, ജലജ കുറുമയില്‍, ഇ.എം.മനോജ്, മുന്‍ പഞ്ചായത്തംഗം കെ.വി.രജിത നെല്ല്യാടി ശിവാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.