മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചത് വിയ്യൂര്‍ സ്വദേശിയുടെ ബൈക്ക്
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചത് വിയ്യൂര്‍ സ്വദേശിയുടെ ബൈക്ക്. ചോയിക്കാട്ട് താഴെ രാകേഷ് (36) നാണ് അപകടത്തില്‍ പരിക്കേറ്റത്. രാകേഷിന്റെ മൂക്കിന്റെ പാലം തകര്‍ന്നതായി സംശയമുണ്ടെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്ന് രാത്രി എട്ടേകാലോടെയാണ് മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഡിവൈഡറിനരികില്‍ മന്ത്രിയുടെ വാഹനം ബ്രേക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന ബൈക്ക് മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കാറിന്റെ പിറകിൽ ബൈക്ക് ശക്തിയായി ഇടിച്ചതിന് ശേഷം പിറകിലെ ഗ്ലാസ്സിൻമുകളിലേക്ക് യുവാവ് തെറിച്ച് വീഴുകയായിരുന്നു. ഗ്ലാസ്സ് നിശ്ശേഷം തകർന്നിട്ടുണ്ട്. ഗ്ലാസിൽ തട്ടിയാണ് യുവാവിന് തലയ്ക്ക് പരിക്കേറ്റത്. കൊല്ലം ടൗണിനടുത്തുള്ള ഡിവൈഡർ ഉള്ള സ്ഥലത്താണ് അപകടം ഉണ്ടായത്.
തുടര്‍ന്ന് മന്ത്രി ഇടപെട്ടാണ് രാകേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയത്.