മദ്യ വില്‍പ്പന നാളെ മുതല്‍; ആപ്പ് വേണ്ട; ഔട്ട്‌ലെറ്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാം


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ മുതല്‍ പുനഃരാരംഭിക്കും. ബെവ്ക്യൂ ആപ്പിന് പകരം ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമെ മദ്യവില്‍പ്പന ഉണ്ടായിരിക്കുകയുള്ളു. ബാറുകളില്‍ നിന്നും പാഴ്സലായി മദ്യം ലഭിക്കും.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വില്‍പ്പന എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികള്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു. ആപ്പ്് പ്രവര്‍ത്തനസജ്ജമാകാന്‍ ദിവസങ്ങളെട്ടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.