മദ്യ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ചങ്ങരോത്ത്; ജാഗ്രതാ സമിതി നിലവില്‍ വന്നു


പന്തിരിക്കര: മദ്യ- മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടുകൂടി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ സമിതി നിലവില്‍ വന്നു. ഉണ്ണി വേങ്ങേരി ചെയര്‍മാനും പി.എസ് പ്രവീണ്‍ കണ്‍വീനറുമാണ്.

എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി ആറ്, എട്ട് വാര്‍ഡുകളിലെ ജാഗ്രത സമിതി രൂപീകരണം പന്തിരിക്കരയില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ പ്രകാശിനി സ്വാഗതം പറഞ്ഞു.

ബാലുശ്ശേരി എക്‌സൈസ് ഓഫീസര്‍ തോമസ് ദേവസ്യ, പെരുവണ്ണാമുഴി സബ്ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍, കെ.കെ. ലീല, വി.പി. ഇബ്രാഹിം , പി.എം. കുമാരന്‍, കെ.ജി. രാമനാരായണന്‍, കെ.പി ജയേഷ്, ഷെരീഫ് കയനോത്ത്, ശ്രീധര വാര്യര്‍, തുടങ്ങിയവര്‍ സംസാരിച്ചു.