മദ്യത്തിനും മയക്കുമരുന്നിനും വിട; ലഹരിമുക്ത ചങ്ങരോത്ത് ജനകീയ ക്യാമ്പയിന് തുടക്കമായി
കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തിന്റെ മദ്യ- മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെയുള്ള ജനകീയ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി കുഞ്ഞിക്കണ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പേരാമ്പ്ര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ എം. അരവിന്ദാക്ഷന്‍ പാളയാട്ട് ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ള സല്‍മാന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.പി കുഞ്ഞമ്മദ്, കെ വി രാഘവന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, കുനിയില്‍ ശ്രീധരന്‍, കെ.ജി രാമനാരായണന്‍, എന്‍.കെ അബ്ദുള്‍ അസീസ്, പപ്പന്‍ കന്നാട്ടി, പി. ചന്ദ്രശേഖരന്‍, ബീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് തല ജാഗ്രതാ സമിതി കണ്‍വീനര്‍ പി.എസ്. പ്രവീണ്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി കെ.വി സുജീഷ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ടൗണുകളിലും വൈകിട്ട് 7 മണിക്ക് ദീപം തെളിയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.