മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി അന്തരിച്ചു. ചെങ്ങോട്ടുകാവ് പാറക്കല്‍ താഴ കെ.പി.ദിനേശനാണ്(തമ്പി) മരിച്ചത്. അന്‍പത്തി നാല് വയസ്സായിരുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുന്‍പ് തന്നെ ഉണ്ടായിരുന്നു. ശനിയാഴ്ച മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഫേനയാണ് ഭാര്യ. മക്കള്‍: അശ്വ രാജ,് അശ്വതി, ഐശ്വര്യ. മരുമക്കള്‍: അജയന്‍, ശ്യാംജിത്ത്.