മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന ഫിഷര്‍മെന്‍ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചു. 2020 -21 അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് വര്‍ധിപ്പിച്ച തുക ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ്.
ഇതിനായി നേരത്തെ നല്‍കിയ അപേക്ഷകള്‍ക്ക് പുറമെ വര്‍ധിപ്പിച്ച തുകയുടെ അപേക്ഷകള്‍ പൊതുവിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരില്‍നിന്നായി അതത് ജില്ലാ ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്വീകരിച്ചു. 190 രൂപയായിരുന്നു പ്രീപ്രൈമറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നത്. പുതുക്കിയ തുക പ്രകാരം 500 രൂപ ലഭിക്കും.
എല്‍.പി. വിഭാഗം 320-ല്‍നിന്ന് 750 രൂപയായി. യു.പി. വിഭാഗം 630-ല്‍നിന്ന് 900 രൂപയായി. ഹൈസ്‌കൂള്‍ വിഭാഗം 940 ല്‍നിന്ന് 1000 രൂപയായി. ഹയര്‍സെക്കന്‍ഡറി വിഭാഗം 1130-ല്‍നിന്ന് 1400 രൂപയായും ബിരുദവിദ്യാര്‍ഥികള്‍ക്ക് 1190-ല്‍നിന്ന് 1400 രൂപയായും പി.ജി. വിദ്യാര്‍ഥികള്‍ക്ക് 1570-ല്‍നിന്ന് 1900 രൂപയായും വര്‍ധനവുണ്ട്.