മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു; സബ്സിഡി 60 ശതമാനം വരെ



കോഴിക്കോട്: പി.എം.എം.എസ്.വൈ ഘടക പദ്ധതിയായ 100 ക്യുബിക് മീറ്റര്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം പദ്ധതിയിൽ എസ്.സി/എസ്.ടി.വിഭാഗത്തില്‍ നിന്നും മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. 7.5 ലക്ഷം മുതല്‍ മുടക്ക് കണക്കാക്കുന്ന പദ്ധതിയുടെ 60% ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും.

ജനകീയ മത്സ്യകൃഷി 2021 – 2022 ലെ ഘടക പദ്ധതികളായ 50 ക്യുബിക് മീറ്റര്‍ ആര്‍.എസ്, 100 ക്യുബിക് മീറ്റര്‍ ആര്‍.എ.എസ് ( റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം) എന്നീ പദ്ധതികളിലേക്ക് എല്ലാ വിഭാഗത്തിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1.5 ലക്ഷം (50 ക്യുബിക് മീറ്റര്‍ ആര്‍.എ.എസ്) 2. 7.5 ലക്ഷം (100 ക്യുബിക് മീറ്റര്‍ ആര്‍.എ.എസ്) മുതല്‍ മുടക്ക് കണക്കാക്കുന്ന പദ്ധതികള്‍ക്ക് 40% ആണ് സബ്സിഡിയായി കര്‍ഷകന് ലഭിക്കുക.

അപേക്ഷകള്‍ ഡിസംബര്‍ 15നകം ഫോണ്‍ നമ്പര്‍, പഞ്ചായത്ത്, മേല്‍വിലാസം എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍.പി.ഒ, കോന്നാട്,വെള്ളയില്‍ പോലിസ് സ്റ്റേഷന് സമീപം, കോഴിക്കോട് – 05 എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736558824


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.