മണ്ഡലത്തിലെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി എംഎല്‍എയുടെ ഫേസ്ബുക്ക് ലൈവ്; ഇന്ന് രാത്രി എട്ട് മണിക്ക് കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ജനങ്ങളോട് സംസാരിക്കും


പേരാമ്പ്ര: കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തുന്നു. ഇന്ന് രാത്രി എട്ട് മണിക്ക് മന്ത്രിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും മറുപടി നല്‍കുക. കുറ്റ്യാടിയിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ കമന്റുകളായി ലഭിച്ചതിനുള്ള മറുപടിയുമായാണ് എംഎല്‍എയുടെ ഫേസ്ബുക്ക് ലൈവ്.