മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മരയ്ക്കാര്‍ വരെ, ലാലേട്ടന്‍ തകര്‍ത്താടിയ ചിത്രങ്ങളെല്ലാം അലിനു മനപാഠമാണ്; ലാലേട്ടന്റെ 345 ചിത്രങ്ങളുടെ പേരുകള്‍ കണ്ണുകെട്ടിപറഞ്ഞ് ആരാധകന്റെ പിറന്നാള്‍ സമ്മാനം


കൊയിലാണ്ടി: ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ 345 മോഹന്‍ലാല്‍ ചിത്രങ്ങളുടെ പേര് മനപാഠം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ താരമായി കൊയിലാണ്ടി സ്വദേശി. കൊയിലാണ്ടി കുറവങ്ങാട് സ്വദേശി ‘അലിനു വി എസ്’ ആണ് കണ്ണ് കെട്ടിക്കൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ പേര് പറയുന്നത്.

മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ മുതല്‍ മരയ്ക്കാര്‍ വരെയുള്ള 342 ലാലേട്ടന്‍ ചിത്രങ്ങളുടെ പേരുകള്‍ കണ്ണുകെട്ടി പറഞ്ഞാണ് അലിനു സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പിറന്നാള്‍ ദിനത്തില്‍ ലാലേട്ടനുള്ള സമ്മാനമായിട്ടാണ് ഈ പ്രകടനം. പ്രശസ്ത നാടക കലാകാരനും അധ്യാപകനുമായ വിനു കുറുവങ്ങാടിന്റെ മകനാണ്.