മംഗലം പോലെ പ്രധാനം സമ്മതിദാന അവകാശവും; ഫിദ വോട്ട് ചെയ്തു, പിഷാരികാവ് ദേവസ്വം എൽപി സ്കൂളിൽ


കൊയിലാണ്ടി: വിവാഹ ദിവസം വോട്ടു ചെയ്യാനെത്തി മണവാട്ടി. കൊല്ലം സ്വദേശി പുന്നത്തിൽ സമദിന്റെ മകൾ ഫിദ നസ്റിൻ ആണ് വിവാഹദിനത്തിൽ വോട്ടു ചെയ്യാനെത്തിയത്.

കൊല്ലം പിഷാരികാവ് ദേവസ്വം എൽപി സ്കൂളിലെ 83 ആം നമ്പർ ബൂത്തിലാണ് ഇവർ വോട്ടു ചെയ്തത്. രാജ്യത്തിലെ പൗര എന്ന നിലയിൽ വോട്ടവകാശം വിനിയോഗിക്കൽ എന്റെ കടമയാണെന്ന് ഫിദ നസ്റിൻ പഞ്ഞു. പയ്യോളി സ്വദേശി ഹാരിസാണ് വരൻ.