ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള മേപ്പയ്യൂരിലെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂര്‍: പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ എല്‍.പി സ്‌കൂളിലാണ് സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മഞ്ഞക്കുളത്ത് നടന്ന ചടങ്ങില്‍ മേലടി ബി.ആര്‍.സിയിലെ ബി.പി.സി വി. അരുനാജ് അധ്യക്ഷനായിരുന്നു.
ബി.ആര്‍.സി മേലടിയില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ ചുമതലയുള്ള പരിശീലകന്‍ അനീഷ് സ്വാഗതം പറഞ്ഞു. ഐ.ഇ.ഡി.സിയുടെ ട്രെയിനര്‍ ഇന്‍ ചാര്‍ജ് രാഹുല്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ എച്ച്.എം ഡി.ജി ആശ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഗിരിജ നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി മേലടി ബി.ആര്‍.സിയിലെ സ്‌പെഷ്യല്‍ എഡ്യുക്കേറ്ററായ ശ്രീജ വര്‍ണ്ണക്കടലാസ്, പ്ലാസ്റ്റിക് കവര്‍ എന്നിവകൊണ്ട് പൂക്കല്‍ നിര്‍മ്മിക്കാന്‍ കുട്ടികളെയും രക്ഷിതാക്കളെയും പരിശീലിപ്പിച്ചു.