‘ഭിന്നശേഷിക്കാരായ മക്കളെയും ഡയാലിസിസ് രോഗികളെയും ചേര്‍ത്തു പിടിക്കും’; കാരുണ്യമുള്ള തണല്‍ മനസുമായി ശാന്തിനഗറിലെ നാട്ടുകൂട്ടം
പേരാമ്പ്ര: കടിയങ്ങാട് ശാന്തിനഗരില്‍ നടന്ന നാട്ടുകൂട്ടം ശരിക്കും നന്മകൂട്ടമായിരുന്നു. ഭിന്ന ശേഷിക്കാരായ സഹജീവികളെ തങ്ങളുടെ ഉത്തരവാദിത്തമായി കണ്ട സ്നേഹക്കൂട്ടം. ശേഷിയില്‍ ഭിന്നരായ മക്കളെയും, ഡയാലിസിസ് രോഗികളെയും സ്വന്തമെന്നപോല്‍ ചേര്‍ത്തു പിടിക്കുമെന്ന് പ്രിയപ്പെട്ടവര്‍ ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു. നാട്ടുകൂട്ടം ഡോ.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.
നാട്ടു സംഗമത്തില്‍ എന്‍.പി. അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.കെ നവാസ് മാസ്റ്റര്‍ തണലിനെ പരിചയപ്പെടുത്തി. എഞ്ചിനിയര്‍ ടി.കെ. റിയാസ്, ഇ.ജെ. നിയാസ്, പി.എം യൂസഫ് മാസ്റ്റര്‍, സൂപ്പി കക്കെട്ടില്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അനിഷ പ്രദീപന്‍, ഇ ജെ അഫ്‌സല്‍, വി.അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, ജയന്‍ കൊടുമ, ആര്‍.പി. നദീര്‍, ഫാറൂഖ് മാണിക്കോത്ത്, പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ,ഓ.കെ ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അനാഥ മക്കള്‍ക്ക് സ്‌നേഹക്കൂട് പണിയുന്ന ഭൂമി ചാലഞ്ചില്‍ നാടിന്റെ പങ്ക് നിര്‍വഹിക്കുമെന്ന് സദസ് ഉറപ്പുനല്‍കി. കൊല്ലന്‍ കണ്ടി അമ്മദ് (ഫോറസ്റ്റ് കുറ്റ്യാടി) തന്റെ ശമ്പളത്തില്‍ ഒരു വിഹിതം മാസാമാസം തണലിന് മാറ്റിവെക്കുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് താരാ റഹീം കോ- ഓര്‍ഡിനേറ്ററായ സബ് കമ്മറ്റിക്ക് രൂപം നല്‍കി. വേളം ദേശക്കാര്‍ കുടുംബസമേതം തണല്‍ കരുണ കാമ്പസ് സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
പി.കെ. ഹമിദ്, പി.പി. അമ്മദ്, എന്‍.സി.കെ. നവാസ്, പി.പി. ദിനേശന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. താരാ റഹിം സ്വാഗതവും നറുവില്‍ മമ്മു നന്ദിയും പറഞ്ഞു.