ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോതെറാപ്പി വീട്ടിലെത്തും; ചങ്ങരോത്ത് ഗൃഹാധിഷ്ഠിത മൊബൈൽ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ബി.ആർ.സി പേരാമ്പ്രയുടേയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മൊബൈൽ തെറാപ്പി യൂണിറ്റ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണി വേങ്ങേരിയാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.
കോവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ തെറാപ്പികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹാധിഷ്ഠിത തെറാപ്പി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി സെന്ററിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് വീടുകളിലെത്തി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ നൽകും .
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് തെറാപ്പി സൗകര്യം ഒരുക്കിയിട്ടുള്ളത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.