ഭിന്നശേഷിക്കാരനായ എം.എ ജോണ്‍സന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ കെണിവെച്ച് കൊന്നു
പെരുവണ്ണാമൂഴി: കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും നശിപ്പിക്കാനുള്ള അനുമതി ലഭിച്ച ഭിന്നശേഷിക്കാരനായ എം.എ ജോണ്‍സന്റെ കൃഷിയിടത്തിലിറങ്ങിയ പന്നിയെ കെണിവെച്ച് കൊന്നു. കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വി.ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ജോണ്‍സണ്‍ കോടതിയെ സമീപിക്കുകയും പന്നിയെ ഏതുവിധേയനയും കൊലപ്പെടുത്താന്‍ അനുമതി നേടുകയുമായിരുന്നു.
പന്നിയെ കൊല്ലാന്‍ അനുമതി നേടിയവരില്‍ സി.എം.സി കോണ്‍വെന്റിലെ സിസ്റ്റര്‍ ജോഫി അടുത്തിടെ കാട്ടുപന്നിയെ കെണിവെച്ചു പിടിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെ അറിയിക്കുകയും പന്നിയെ വിട്ടുകൊടുക്കുകയുമായിരുന്നു.
അടുത്തിടെ കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കാണ് കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചത്.