ഭാര്യ സഹോദരനെ മെഷീന്‍ വാളുപയോഗിച്ച് വെട്ടാന്‍ ശ്രമം: പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു


മുക്കം: മെഷീന്‍ വാളുയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് മുക്കം പൊലീസിന്റെ പിടിയില്‍. കാരശ്ശേരി സ്വദേശി യൂസഫാണ് പിടിയിലായത്. ഭാര്യാസഹോദനും കല്‍പ്പൂര്‍ സ്വദേശിയുമായ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. രാവിലെ കല്‍പ്പൂര്‍ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന റിയാസിനെ മെഷീന്‍ വാളുപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു. കൈകൊണ്ട് തടഞ്ഞതിനാല്‍ കഴുത്തിന് വെട്ടേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നെന്നാണ് റിയാസ് പറഞ്ഞത്.

ഒരു വര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു യൂസഫ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.